Tuesday, December 20, 2011

കമ്മ്യൂണിസം...ഒരു പഠനം

കമ്മ്യൂണിസം.
വര്‍ഗ്ഗരഹിതമായ, ഭരണകൂട സംവിധാനങ്ങളില്ലാത്ത, ചൂഷണവിമുക്തമായ ഒരു സമൂഹസൃഷ്ടി വിഭാവനംചെയ്യുന്ന, രാഷ്ട്രീയതത്വശാസ്ത്രമാണു് കമ്മ്യൂണിസം. വര്‍ഗ്ഗങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികള്‍ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂര്‍ണ്ണമായും ശരിയല്ല.

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാള്‍മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതില്‍ പിന്നീട് നടന്ന കൂട്ടിച്ചേര്‍ക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്.


മാര്‍ക്സിസം

കാള്‍ മാക്സിന്റെയും ഏംഗല്‍സിന്റെയും രചനകളില്‍ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാര്‍ക്സിസം എന്നറിയപ്പെടുന്നത്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും സംഭാവനകള്‍ക്കുപുറമേ, ഒന്നാം തൊഴിലാളി ഇന്റര്‍നാഷണല്‍, ,കമ്യൂണിസ്റ് ലീഗ്, വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, മറ്റ് മാര്‍ക്സിയന്‍ ചിന്തകന്‍മാര്‍ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്. സോഷ്യലിസം എന്ന സാമൂഹ്യാവസ്ഥ കൈവരിക്കാനുള്ള പ്രവര്‍ത്തന പദ്ധതിയാണിത്. മുതലാളിത്ത വ്യവസ്ഥയില്‍ പീഡനങ്ങളനുഭവിക്കുന്നത് തൊഴിലാളി വര്‍ഗ്ഗമാണെന്നതിനാല്‍ ഈ വിപ്ലവ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് അവരാണ്. ഈ കാഴ്ചപ്പാടിലാണ് മാര്‍ക്സിസം നിര്‍വ്വചിക്കപ്പെട്ടതും.

സോഷ്യലിസം

ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുന്നരീതിയില്‍ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമര്‍‌ശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര.

മുതലാളിത്തം

ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനില്‍ക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം രണ്ട് രീതിയില്‍ - ലാഭം ആയും കൂലി ആയും ആണ് രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവരണ്ടിനുമൊപ്പം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണാവകാശത്തില്‍ നിന്നും ഉരുത്തിരിയുന്ന പാട്ടം എന്ന പ്രതിഭാസവും ഈ സമ്പദ്‌‌വ്യവസ്ഥയില്‍ കാണാം. എന്തുതന്നെയായാലും, മൂലധനം പ്രദാനം ചെയ്യുന്നവര്‍ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവര്‍ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയില്‍ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം. പലപ്പോഴും ഈ ലാഭം സംരംഭത്തിന്റെ കൂടുതല്‍ വികാസത്തിന് നിക്ഷേപിക്കപ്പെടുകയും അത് കൂടുതല്‍ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി. എന്നാല്‍ ഇവര്‍ക്ക് സംരംഭത്തിലോ, ഉത്പാദനോപാധികളിലോ ഉടമസ്ഥാവകാശമുണ്ടാകില്ല. അതിനാല്‍ തന്നെ, സംരംഭം ലാഭത്തിലായാലും നഷ്ടത്തിലായാലും ഇവര്‍ക്ക് കൂലി ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും.

മുതലാളിത്തത്തില്‍ മറ്റെന്തിനേയും പോലെ അദ്ധ്വനവും ഒരു ചരക്ക് ആയിരിക്കും എന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിയെക്കൊണ്ട് കുറഞ്ഞകൂലിയ്ക്ക് ജോലിചെയ്യിക്കണമെന്നു മുതലാളിയും മുതലാളിയില്‍ നിന്നു കൂടുതല്‍ കൂലി വാങ്ങിച്ചെടുക്കണമെന്നു തൊഴിലാളിയും താത്പര്യപ്പെടും.ഇത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് എത്തിച്ചേരുംഗ ഗോത്ര വർഗ്ഗം,അടിമ ഉടമ സബ്രദായം,ജന്മി കുടിയാന്‍സംവിധാനം, മുതലാളിത്തം,എന്നീക്രമങ്ങളിലൂടെ യാണ് മിക്കവാറും ജനസമൂഹങ്ങളുടെ സഞ്ചാരം.പലസമൂഹങ്ങളിലും ഈ വ്യവസ്ഥിതികള്‍ വ്യവച്ഛേദിച്ച് അറിയാന്‍ കഴിയാത്തവണ്ണം കൂടിക്കുഴഞ്ഞു കിടക്കുകയായിരിക്കും. യൂറോപ്പിലെ വ്യവസായ വിപ്ലവം വലിയ തൊഴില്‍ ശാലകളുടെ ഉല്‍ഭവത്തിനു വഴിയൊരുക്കി. ഇത്തരം വ്യവസായങ്ങള്‍ വലിയ മുതല്‍ മുടക്ക്,ദീർഘവീക്ഷണത്തോടുകൂടിയുള്ള മാനേജ്മെന്‍റ് ,പ്ലാനിഗ് എന്നിവ അത്യാവശ്യമാക്കി ഈ വ്യവസായങ്ങളുടെ ഉടമകള്‍ക്ക് വലിയ ലാഭം കിട്ടുകയും അവര്‍വീണ്ടും പുതിയവ സ്ഥാപിക്കുകയും ചെയ്തു. അതോടെ നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി. അങ്ങനെ ഉദ്പ്പാദന ഉപാധികളുടെ ഉടമസ്ഥന്മാരായ മുതലാളിമാര്‍ എന്നൊരു സമൂഹവും അധ്വാന ശേഷി വില്‍ക്കുന്നവരായ തൊഴിലാളികള്‍ എന്ന വിഭാഗവും ഉദയും ചെയ്തു. പണത്തിന്‍റെ കുത്തൊഴുക്ക് സമൂഹത്തിലേയ്ക്ക് ഉണ്ടായി. പഴയ ജന്മി കുടിയാന്‍ സംവിധാനത്തില്‍ കാര്‍ഷിക വിളകളെ മാത്രം ആശ്രയിച്ചിരുന്ന സമൂഹത്തില്‍ വ്യവസായ ഉല്പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ വന്‍തോതില്‍ പണം ലഭിച്ചു

Monday, October 31, 2011

ലാല്‍സലാം.... സഖാവ് ബിജേഷ്.........

മണ്ണട്ടികളുടെ അടിയിലമര്‍ന്ന...സഖാവിന്‍ ചോരത്തുള്ളികള്‍ ഒരുനാള്‍...
വാനിലുയര്‍ന്ന്‍...പടര്‍ന്ന്...പടര്‍ന്ന്...
നീലാകാശത്തെരുവീഥികളില്‍ ചുവപ്പ് വര്‍ണ്ണം വിതറുമ്പോള്‍...
അവിടെ തെളിയും നക്ഷത്രത്തില്‍ സഖാവ് ബിജേഷ് തെളിയട്ടെ...
അവിടെ നിന്നുയരും വെടിനാദത്തില്‍...ഞങ്ങള്‍ കേള്‍ക്കും..സഖാവിന്‍ ശബ്ദം....



ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി രാത്രി...നാട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഞാന്‍ ഞെട്ടി..ഫോണിന്റെ അങ്ങേ തലക്കല്‍ സഖാവ് മോഹനന്‍...
നമ്മുടെ സഖാവ് ബിജേഷിന് വെട്ടേറ്റിരിക്കുന്നു...
രാവിലെ ബാങ്കിലേക്ക് ജോലിക്ക് പോവുകയായിരുന്ന സഖാവിനെ എന്‍.ഡി.എഫ് ക്രിമിനല്‍ സംഗം വെട്ടി നുറുക്കിയിരിക്കുന്നു....
എന്തെന്നില്ലാത്ത ഞെട്ടല്‍...വല്ലാത്ത ഒരു നടുക്കം..
ഇപ്പോള്‍ എങ്ങിനെയുണ്ട്...
അവസ്ഥ വളരെ മോശമാണ്...തൃശൂര്‍ എലൈറ്റ്‌ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്...
ഒന്നും പറയാനായിട്ടില്ല...
കൂടപ്പിറപ്പിനെ വെട്ടിനുറുക്കിയത് കേട്ട് നില്‍ക്കേണ്ടി വന്ന ഒരു പ്രവാസിയുടെ അവസ്ഥ...



ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ വൈസ്‌ പ്രസിഡണ്ടും, എസ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അന്ഗവുമായ സഖാവ് ബിജെഷിനെ എന്‍.ഡി.എഫ്. ക്രിമിനല്‍ സംഗം വെട്ടിയത് കൊല്ലാന്‍ വേണ്ടി ആയിരുന്നു..തലക്കും ഇരു കൈകള്‍ക്കും കാലിനും മാരകമായി പരിക്കേറ്റ സഖാവിനെ തൃശ്ശൂരിലെ എലൈറ്റ്‌ ആശുപത്രിയില്‍ ശാസ്ത്രക്ക് വിധേയനാക്കി. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പഴഞ്ഞി ശാഖയില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിജേഷ് രാവിലെ ഒന്‍പതു മണിക്ക് ജോലിക്ക് പോകുംവഴി ഐ.സി.എം എല്‍.പി. സ്കൂളിന് അടുത്ത് വെച്ചാണ് എന്‍.ഡി.എഫ്. ക്രിമിനല്‍ സംഗം സഖാവിന്റെ നേരെ ആയുധങ്ങളുമായി ചാടി വീണത്‌. മൂന്ന്‍ ബൈകുകളില്‍ ആസൂത്രിതമായി എത്തിയ ആക്രമിസംഗം ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ആസൂത്രിതമായി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇരുപതോളം വെട്ടുകള്‍...തലക്കും, കാലിന്റെ ചിരട്ടയിലും, ചുമലിലും, ഇരു കൈകളിലും നിറയെ വെട്ടി. കരച്ചില്‍ കേട്ട് ആളുകള്‍ ഓടി വരുമ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടു..ഉടനെ സ്ഥലത്തെത്തിയ പാര്‍ട്ടി നേതാക്കള്‍ ആണ് സഖാവിനെ തൃശൂര്‍ ആശുപത്രിയില്‍ എത്തിച്ചത്....



പിന്നെയുള്ള ഓരോ നിമിഷവും ഞങ്ങളുടെ ഗ്രാമം തേങ്ങുകയായിരുന്നു...
ജാതി മത രാഷ്ട്രീയ ഭേതമന്യേ മുഴുവന്‍ ആളുകളും ബിജേഷിന്റെ ജീവനുവീണ്ടി കരഞ്ഞു പ്രാര്‍ഥിച്ചു...
കാരണം സഖാവ് അത്രയ്ക്കും ഞങ്ങളുടെ ഗ്രാമത്തിലെ ജനമനസ്സുകളില്‍ ഇടം നേടിയിരുന്നു...
ഞങ്ങള്‍ പ്രവാസികളുടെ ഇടയിലും ആശങ്കയുടെ ദിവസങ്ങള്‍ ആയിരുന്നു..പിന്നീട്..
ഞങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്തു കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നു..
ഞങ്ങളുടെ പ്രദേശത്തെ ജനങ്ങളും പാര്‍ട്ടി നേതാകാന്‍മാരും മുഴുവന്‍ സമയം ആശുപത്രിയില്‍ കേന്ദ്രീകരിച്ച് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കുവാന്‍ വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നു..
രണ്ടു ദിവസം കഴിഞ്ഞു വിളിച്ചപ്പോള്‍ കുറച്ചെങ്കിലും ആശ്വാസകരമായ വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത് സഖാവ് അപകടനില തരണം ചെയ്യുന്നു...
ഞങ്ങള്‍ ഇവിടെ യുള്ള മുഴുവന്‍ പ്രവാസിളുമായും ബന്ടപ്പെട്ടു...എല്ലാവരും ബിജേഷിനു വേണ്ടി തേങ്ങുകയായിരുന്നു.. കാരണം അവര്‍ക്ക് സഖാവ് അത്ര പ്രിയപ്പെട്ടതായിരുന്നു..
ഞങ്ങള്‍ എല്ലാവരും ഒരു ദിവസം അജ്മാനില്‍ കൂടാന്‍ തീരുമാനിച്ചു.. വൈകീട്ട് എല്ലാവര്ക്കും ഫോണ്‍ ചെയ്യാന്‍ തുടങ്ങി...
വൈകീട്ട് അഞ്ചുമണിക്ക് ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ നാട്ടില്‍ നിന്നും വന്ന കോള്‍ എടുത്തപ്പോള്‍ ആകെ തളര്‍ന്നു പോയി...അങ്ങേ തലക്കല്‍ സഖാവ് മുരളിയേട്ടന്റെ തേങ്ങല്‍...
സഖാവ് ബിജേഷ് നമ്മെ വിട്ടു പോയി...
പിന്നെ എന്താണ് ഉണ്ടായത് എന്ന് ഓര്‍മയില്ല...

സഖാവ് ബിജേഷ് ഇന്ന് ലോകത്ത്‌ ഇല്ല എന്ന് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ...
ഞങ്ങളുടെ നാട് മൊത്തം കരയുകയായിരുന്നു...
ഇന്ന് ആ സഖാവ് ഞാങ്ങലോടോപ്പമില്ല...പക്ഷേ...
ഞങ്ങളുടെ മനസ്സുകളില്‍ സഖാവിന് മരണമില്ല...
ജീവിക്കുന്നു...ഞങ്ങളിലൂടെ.....













സഖാവേ….
വീട്ടിലേയ്ക്കുള്ളവഴികളില്‍
ഓരോ കവലയിലും, തിരുവിലും
ഒരേ നോട്ടം കൊണ്ട്, ഒരേ നില്‍പ്പുകൊണ്ട്
നീയെന്റെ നെഞ്ച്പൊട്ടിക്കുന്നു.
... നിനക്കാദരാഞ്ജലികല്‍ എഴുതിയ
ചുവന്ന ഫളക്സ് ബോര്‍ഡിനുള്ളില്‍
നിന്ന് നീ….
അതേ മഴ നനയുന്നു….
അതേ വെയിലേല്ക്കുന്നു….
ആയിരങ്ങള്‍ നിന്നെയോര്‍ത്ത്
കരഞ്ഞതൊക്കെയും….
മഴയായി നിന്നെ
നനക്കുന്നുവല്ലോ…സഖാവെ….
“ഇല്ല..ഇല്ല..അങ്ങ് മരിക്കുന്നില്ല….
സഖാവേ………..”
ദൂരങ്ങള്‍ തോറ്റുപോയ
നിന്റെ വിലാപയാത്രയില്‍
ആരുടെയോ മുദ്രാവാക്യം
തൊണ്ടയില്‍ കുഴഞ്ഞുവീഴുന്നു….
എല്ലാമുഖങ്ങൾക്കും വേദനയുടെ,
വേര്‍പാടിന്റെ ഭാവം നല്‍കി
നീ മാത്രം ചിരിച്ചുറങ്ങുന്നു….
സഖാവേ…..
നിന്റെ രക്തസാക്ഷിത്വം
കാര്‍മേഘങ്ങള്‍ക്ക്
രക്തവര്‍ണ്ണം പകരുന്നു….
നിന്റെ രക്തംനക്കി
നാവുപൊള്ളിയ പട്ടികള്‍,
ദാഹിച്ച് തെരുവിലലയുമ്പോൾ
കല്ലെറിഞ്ഞോടിക്കാന്‍
ആയിരങ്ങളുണ്ടാകും….

Monday, October 24, 2011

മറക്കാനാവാത്ത യാത്ര




രണ്ടായിരത്തിമൂന്നിലെ ഒരു ജൂണ്‍ മാസം .....
പ്രവാസമെന്ന ചുഴിയിലേക്ക് വീണ ഒരു മൂന്നാം തീയതി ,ആ ചുഴിയിലെ ചൂടില്‍ ഉരുകുമ്പോള്‍ ഏതോ ഒരു നിമിഷത്തിലാണ്ഇതിനെകുറിച്ച്ഓര്‍ത്തത്‌.
കളിച്ചു വളര്‍ന്ന വീടും നാടും വിട്ടു കുറച്ചു വര്‍ഷം..
അവിചാരിതമാണല്ലോ നമുക്ക് ജീവിതം അതായിരിക്കാം എന്നെ പ്രവാസം എന്ന അനിവാര്യതയിലേക്ക് എത്തിച്ചത് .
സംഭാവിച്ചെതെല്ലാം അവിചാരിതം തന്നെ ആയിരുന്നു ,"ഓര്‍ക്കാപ്പുറത്തൊരു യാത്ര".കുറച്ചു ബന്ധുക്കളും കുറെ കൂട്ടുകാരും ഉണ്ടായിരുന്നു എന്നെ യാത്ര അയക്കാന്‍ ...ഇപ്പോഴും ഓര്‍ക്കുന്നു ....പുറപ്പെടേണ്ട സമയം പുലര്‍ച്ചെ നാലുമണി...രാത്രിയില്‍ വീട്ടില്‍ നിറയെ കൂട്ടുകാര്‍ വന്നു പോയി... രണ്ടു മണി കഴിഞ്ഞു ഒന്നു കിടന്നു നോക്കി..ഉറങ്ങാന്‍ കഴിഞ്ഞില്ല...മനസ്സു നിറയെ മണലാരണ്യത്തെകുറിച്ചുള്ള ചിന്തകളും, നാടിനെയും വീട്ടുകാരെയും പിരിയുന്നതിലുള്ള ദുഖവും.... കുളി കഴിഞ്ഞു പുതിയ ഡ്രസ്സ്‌ ധരിച്ച് ആദ്യ യാത്രക്ക് ...ഒരുങ്ങുന്നു ....പുലര്‍ച്ചെ നാലുമണിയാണെങ്കിലും യാത്രയാക്കാന്‍ എന്‍റെ സഖാക്കള്‍ വന്നിരുന്നു...അവര്‍ എന്നെക്കാള്‍ എന്‍റെ യാത്രയില്‍ ദുഖിതരായിരുന്നു.... കുറെ സുഹൃത്തുക്കള്‍ തലേന്ന് യാത്ര മംഗളങ്ങള്‍ തന്ന് പോയിരുന്നു ,അവര്‍ പിരിഞ്ഞു പോകുമ്പോള്‍ അറിയാതെ മനസ്സൊന്നു വിങ്ങി ..കുട്ടികളെ ജീവനായിരുന്ന എനിക്ക് ഉറങ്ങി കിടക്കുന്ന അവര്‍ക്ക് ചുംബനം കൊടുക്കുമ്പോള്‍ വീണ്ടും മനസ്സൊന്നു വിങ്ങി ,പക്ഷെ ഞാന്‍ പിടിച്ചു നിന്നു .എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും മനസ്സ് വിങ്ങി ..ഉമ്മയുടെ കൈപിടിച്ച് യാത്ര ചോതിക്കുമ്പോള്‍ ആ വിങ്ങല്‍ കണ്ണീരായ് പുറത്തേക്ക്, അപ്പോള്‍ എനിക്കറിയില്ലായിരുന്നു പിരിയല്‍ ഇത്ര കഠിനമാണെന്ന്...പിന്നെ ഒരോരുത്തരോടായി യാത്ര പറച്ചില്‍..അവസാനം എനിക്ക് സ്നേഹം മാത്രം തന്ന എന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഉപ്പയുടെ അരികിലേക്ക്...ഉപ്പയുടെ അരികിലെത്തിയതും എന്‍റെ നിയന്ത്രണം നഷ്ട്ടമായി..എന്നെ മാറോട് ചേര്‍ത്തുപിടിച്ച് എന്നെ സമാധാനിപ്പിക്കുന്ന ഉപ്പയുടെ നെഞ്ച് പിടക്കുന്നത് ഞാന്‍ അറിഞ്ഞു... ഉപ്പ എന്‍റെ ഇരു കവിളിലും ചുംബിച്ചു...ലോകത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലുത്...,ഇനി എനിക്ക് ഒരിക്കലും കിട്ടാത്ത ഒന്ന്.. അത് തരുമ്പോള്‍ ഉപ്പയുടെ കണ്ണ് നിറഞ്ഞിരുന്നു ......ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും ഒരു കൈ താങ്ങായി നിന്ന എന്‍റെ സഖാക്കളോടൊപ്പം ഞാനും കാറില്‍ കയറി ....ആ യാത്ര എന്തായി തീരുമെന്ന് അന്നെനിക്കറിയില്ലായിരുന്നു പക്ഷെ എന്‍റെ സഖാക്കളുടെ സ്നേഹത്താല്‍ ഉറപ്പിച്ച വാക്കുകള്‍....സഹോദരന്‍റെ നിഷ്കളങ്കമായ നോട്ടം......സഹോദരിമാരുടെ സ്നേഹ വാത്സല്യം .....അങ്ങ് വീട്ടില്‍ ഇരുന്നു എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന എന്‍റെ ഉമ്മ ....ഇതെല്ലാം ആയിരിക്കാം പിടിച്ചു നിര്‍ത്തിയതും ,പിടിച്ചു നിര്‍ത്തുന്നതും.പ്രവാസത്തിന്റെ കുറെ നാളുകള്‍ പിന്നിടുമ്പോള്‍ ,എന്താണ് നേടിയത് ........അനുഭവങ്ങള്‍ ജീവിതത്തിന്റെ സത്യം എന്താണ് എന്നറിഞ്ഞ അനുഭവങ്ങള്‍ സ്വൊയം ചിന്തിക്കാന്‍ ഉദകുന്ന അനുഭവങ്ങള്‍ ....ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങള്‍ അതില്‍ കുറച്ചു സന്തോഷങ്ങളും സൌഹൃദവും .......മൂല്യം അതാണ്‌ പ്രവാസിയെ പ്രവാസത്തില്‍ പിടിച്ചു നിര്‍ത്തുന്നത് ....അത് മനുഷ്യന്റെ മൂല്യമോ ....മനുഷ്യമനസിന്റെ മൂല്യമോ അല്ല കേവലം "പണത്തിന്‍റെ മൂല്യം" മാത്രമാണത്.....അതാണ്‌ സത്യം പണത്തിന്‍റെ മൂല്യം എത്ര കൂടുന്നോ അതിനേക്കാള്‍ ഇരട്ടി മനുഷ്യന്റെ മൂല്യം കുറയുന്നു .....


നാളുകള്‍ക്കു ശേഷം ഒരു ഇടവേള കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍...എന്‍റെ കണ്ണുകള്‍ പരതിയ സ്ഥലത്ത്...അങ്ങ് നടുമുകതുള്ള കട്ടിലില്‍...എന്നെ കെട്ടിടിച്ചു യാത്രഅയക്കാന്‍ ഉപ്പ ഉണ്ടായിരുന്നില്ല...
ആ നിമിഷം ഞാന്‍ ചിന്തിച്ചു എന്നെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന എന്റെ ഉപ്പ ആകാശത്തിലെവിടെയെങ്കിലും ഇരുന്നു കാണുന്നുണ്ടാകും എന്റെ യാത്ര...അത് സത്യമാകാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ ....ഇറങ്ങുമ്പോള്‍ ചാറിയ ആ മഴ എന്റെ ഉപ്പാടെ കണ്ണുനീര്‍ ആയിരുന്നു ആന്ന് വീശിയിരുന്ന കാറ്റ് എനിക്കുള്ള ആശ്വാസ വാക്കായിരുന്നു ...ആ മഴയില്‍ എന്റെ കണ്ണുനീര്‍ ഒന്നുമല്ലായിരുന്നു ...

പ്രവാസത്തിന്റെ പട്ടുമെത്തയില്‍ കിടന്നു ഞാന്‍ മെല്ലെ കണ്ണുകളടച്ചു ....അങ്ങ് ദൂരെ നിന്ന് ........ഒരു താരാട്ട് പാട്ട് ആ താരാട്ട് പാട്ടിന്റെ നാദങ്ങള്‍ക്കൊപ്പം ആരോ എന്നെ തലോടുന്നു ...........ഞാന്‍ നിദ്രയുടെ ആഴങ്ങളിലേക്ക് ആരെങ്കിലും വിളിച്ചു വോ ....മോനെ " വീണ്ടും സ്നേഹമന്ത്രണം ഞാന്‍ മെല്ലെ കണ്‍കള്‍ തുറന്നു എന്റെ മുന്നില്‍ പൂനിലാവ്‌ ഉദിച്ചു നില്‍ക്കുന്നു "ശുഭരാത്രി" പൂ നിലാവ് മന്ത്രിച്ചു ...പുഞ്ചിരിച്ചു കൊണ്ട് ഞാനും നിദ്രയിലേക്ക്...